ADVERTISEMENT

ബെയ്റൂട്ട് ∙ വാട്സാപ് കോളിനു നികുതിയേർപ്പെടുത്തിയ ലെബനൻ ഭരണകൂടം ജനങ്ങൾക്കു മുന്നിൽ മുട്ടുമടക്കി. വാട്സാപ്പിലൂടെയുള്ള വോയിസ് കോളിന് ദിവസം 20 സെന്റ് (0.20 ഡോളർ, ഏകദേശം 15 രൂപ) തുക ഈടാക്കാനുള്ള തീരുമാനം പ്രതിഷേധങ്ങളെ തുടർന്നു പിൻവലിച്ചു. ടയർ കത്തിച്ചും റോഡുകൾ ഉപരോധിച്ചും ജനം തെരുവിലിറങ്ങുകയായിരുന്നു. 

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ, വരുമാനം കൂട്ടാനാണു കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗം ഫെയ്സ്ബുക്, ഫെയ്സ് ടൈം, വാട്സാപ് എന്നിവ വഴിയുള്ള കോളുകൾക്കു നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചത്. വർഷം 25 കോടി ഡോളർ സമാഹരിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. 

English Summary: Protestsagainst whatsapp call tax in Lebanon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com