ADVERTISEMENT

ഹവാന ∙ വിഖ്യാതയായ ക്യൂബൻ ബാലെ നർത്തകി അലീഷ്യ അലൻസോ (98) അന്തരിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ബാല‌‌െ ഇതിഹാസമായിത്തീർന്ന അലീഷ്യ 10ാം വയസ്സിലാണ് അരങ്ങിലെത്തിയത്. 1959 ൽ ക്യൂബൻ വിപ്ലവത്തിനുശേഷം നാഷനൽ ബാലെ ഓഫ് ക്യൂബ സ്ഥാപിക്കാൻ മുന്നിൽനിന്നു.

19ാം വയസ്സിൽ കാഴ്ചശക്തി നഷ്ടമായിത്തുടങ്ങി. കാഴ്ച വീണ്ടെടുക്കാൻ ഒട്ടേറെ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒരുഘട്ടത്തിൽ ഒപ്പമുള്ളവരെ തിരിച്ചറിയാൻ വരെ പ്രയാസമായി.

ക്യൂബയ്ക്കായി ബാലെ കമ്പനി സ്ഥാപിക്കാൻ എത്ര പണം ആവശ്യമുണ്ടെന്ന് കാസ്ട്രോ ചോദിച്ചപ്പോൾ അലീഷ്യ പറഞ്ഞത് ഒരു ലക്ഷം ഡോളർ എന്നാണ്. ‘2 ലക്ഷം ഡോളർ തരാം’എന്നായിരുന്നു കാസ്ട്രോയുടെ മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com