ADVERTISEMENT

വാഷിങ്ടൻ ∙ പ്രതിരോധ മേഖലയിൽ ഇന്ത്യ– യുഎസ് വ്യാപാരം ഈ വർഷം 1800 കോടി ഡോളർ (1.28 ലക്ഷം കോടി രൂപ) കവിയുമെന്ന് പെന്റഗൺ വെളിപ്പെടുത്തി. ഇന്ത്യയുമായി ശക്തമായ ബന്ധം തുടർന്നു പോകാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും സൈനിക രംഗത്തുൾപ്പെടെ സഹകരണം വ്യാപിപ്പിക്കുമെന്നും യുഎസ് പ്രതിരോധ അണ്ടർ സെക്രട്ടറി എല്ലെൻ എം. ലോർഡ് പറഞ്ഞു.

ഡൽഹിയിൽ അടുത്തയാഴ്ച നടക്കുന്ന 9–ാം ഇന്ത്യ– യുഎസ് പ്രതിരോധ സമിതി (ഡിറ്റിറ്റിഐ) യോഗത്തിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം. യോഗത്തിൽ ലോർഡ് പങ്കെടുക്കും. പ്രതിരോധ രംഗത്ത് യുഎസിന്റെ പ്രമുഖ പങ്കാളിയാണ് ഇന്ത്യയെന്നു ലോർഡ് പറഞ്ഞു. നാറ്റോ സഖ്യകക്ഷികളായ ജപ്പാൻ, ദക്ഷിണകൊറിയ, ഓസ്ട്രേലിയ എന്നിവയ്ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഇന്തോ– പസിഫിക് മേഖലയിൽ ഇന്ത്യയും സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കാനാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com