ADVERTISEMENT

ടോക്കിയോ ∙ പുതിയ ചക്രവർത്തി നാറുഹിതോയുടെ ഔപചാരിക സ്ഥാനാരോഹണത്തിന്റെ ആവേശത്തിൽ ജപ്പാൻ. ചരിത്രനിമിഷത്തിനു സാക്ഷ്യം വഹിക്കാൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ടോക്കിയോയിലെത്തി. പ്രസിദ്ധമായ സുകിചി ഹോങ്കാൻജി ബുദ്ധക്ഷേത്രം സന്ദർശിച്ച രാഷ്ട്രപതി ഇന്ത്യയിൽ നിന്നെത്തിച്ച ബോധിവൃക്ഷത്തൈ നട്ടു. 19 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യൻ രാഷ്ട്രപതി ജപ്പാനിലെത്തുന്നത്.

കഴിഞ്ഞ മേയിൽ സ്ഥാനത്യാഗം ചെയ്ത അകിഹിതോ (85) ചക്രവർത്തിയുടെ മകൻ നാറുഹിതോ(59)യാണ് 126–ാമതു ചക്രവർത്തിയാകുന്നത്. നേരത്തേ, ആചാരപരമായ ചടങ്ങുകളോടെ സ്ഥാനമാറ്റം നടന്നിരുന്നു. ആഘോഷം അടുത്ത മാസവും തുടരും. 1044 കോടി രൂപ (1600 കോടി യെൻ) ആണ് ആഘോഷങ്ങൾക്കായി സർക്കാർ ചെലവാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com