ADVERTISEMENT

തായിഫ് (സൗദി) ∙ ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന ബസിൽ ട്രെയ്‌ലർ ഇടിച്ച് പാക്കിസ്ഥാൻ സ്വദേശി മരിച്ചു, 10 മലയാളികൾക്ക് പരുക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

ബസ് ഡ്രൈവർ മലപ്പുറം പുലാമന്തോൾ സ്വദേശി അബൂബക്കർ സിദ്ദിഖ് തായിഫിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലും തീർഥാടകനായ തൃശൂർ മംഗലംകുന്ന് സ്വദേശി സെയ്ദാലി അബൂബക്കർ കിങ് ഫൈസൽ ആശുപത്രിയിലും ചികിത്സയിലാണ്. ബാക്കിയുള്ളവരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.

തായിഫ്-റിയാദ് ഹൈവേയിൽ അൽമോയയ്ക്കു സമീപമായിരുന്നു അപകടം. ട്രെയ്‌ലർ ഡ്രൈവറാണ് മരിച്ചത്. ദമാമിലേക്കു മടങ്ങുന്നതിനിടെ, വിശ്രമത്തിനായി നിർത്തിയിട്ടിരിക്കുന്ന ബസിന് പിന്നിലാണ് ട്രെയ്‌ലർ ഇടിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com