ADVERTISEMENT

സൂറിക് (സ്വിറ്റ്സർലൻഡ്) ∙ പരമ്പരാഗത വലത്, ഇടത് പാർട്ടികൾക്കു നഷ്‌ടം നേരിട്ട സ്വിസ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഹരിത പാർട്ടികൾക്കു മുന്നേറ്റം. മലയാളി ബന്ധമുള്ള നിക് ഗുഗ്ഗർ (49) ഇവൻജലിക്കൽ പീപ്പിൾസ് പാർട്ടി ടിക്കറ്റിൽ വീണ്ടും പാർലമെന്റിലെത്തി.

200 അംഗ പാർലമെന്റിൽ വലതുപക്ഷത്തുള്ള സ്വിസ് പീപ്പിൾസ് പാർട്ടിയുടെ അംഗബലം 12 സീറ്റ് കുറഞ്ഞ് 53 ആയി; ഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റുകൾക്കു 4 സീറ്റ് കുറഞ്ഞ് 39. അതേസമയം, ഇടതുപക്ഷ ഗ്രീൻ പാർട്ടി 17 സീറ്റും ലിബറൽ ഗ്രീൻസ് 9 സീറ്റും നേടി മികച്ച മുന്നേറ്റം കാഴ്ചവച്ചു.

കർണാടകയിലെ ഉഡുപ്പിയിൽ ജനിച്ച ഗുഗ്ഗറുടെ അമ്മ മലയാളിയാണ്. തലശ്ശേരി നെട്ടൂരിലെ ബാസൽ മിഷനിൽ പ്രവർത്തിച്ചിരുന്ന ജർമൻ ദമ്പതികൾ ദത്തെടുത്തു. തലശ്ശേരിയിലായിരുന്നു ബാല്യം. പിന്നീട് സ്വിറ്റ്സർലൻഡിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com