ADVERTISEMENT

എട്ടു വർഷം മുൻപ് ഉസാമ ബിൻ ലാദനെ ഉന്മൂലനം ചെയ്യാൻ യുഎസ് സൈന്യം നടപ്പാക്കിയ ‘ഓപ്പറേഷൻ ജെറോനിമോ’യെ ഓർമിപ്പിച്ചു സിറിയയിലെ ആക്രമണവും. പാക്കിസ്‌ഥാനിലെ അബട്ടാബാദിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലാദനെ 2011 മേയ് രണ്ടിനു പുലർച്ചെ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ നിന്ന് പറന്നെത്തിയ യുഎസിന്റെ ‘സീൽസ്’ കമാൻഡോ സംഘമാണു കൊലപ്പെടുത്തിയത്. 23 കമാൻഡോകൾ ലാദൻ ഒളിവിൽ കഴിഞ്ഞ കോട്ടയ്‌ക്കു തുല്യമായ വസതി വളഞ്ഞു. മൂന്നാം നിലയിൽ ലാദനെ കണ്ടു. ഏറ്റുമുട്ടലിനൊടുവിൽ വധിച്ചു.

2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം കഴിഞ്ഞ് രണ്ടു മാസത്തിനകം ലാദന്റെ ഭാര്യമാർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പാക്കിസ്‌ഥാനിലേക്കു നീങ്ങിയിരുന്നു. 2002 മധ്യത്തോടെ ലാദനും ഇവരോടൊപ്പം ചേർന്നു. ഇസ്‌ലാമാബാദിൽനിന്ന് 65 കിലോമീറ്ററകലെ ഹരിപുരിലായിരുന്നു ആദ്യം താമസം. 2005ലാണ് അബട്ടാബാദിലെത്തിയത്. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com