ADVERTISEMENT

ടോക്കിയോ ∙ ഐക്യരാഷ്ട്ര സംഘടന അഭയാർഥി വിഭാഗം (യുഎൻഎച്ച്‌സിആർ) ആദ്യ വനിതാമേധാവിയായ സഡാക്കോ ഒഗാത (92) അന്തരിച്ചു. ലോകമെമ്പാടും അഭയാർഥി ക്ഷേമത്തിനായി നടത്തിയ നിരന്തര ശ്രമങ്ങളുടെ പേരിൽ ആദരിക്കപ്പെട്ടു.

യുഎൻഎച്ച്‌സിആർ മേധാവിയായിരുന്ന കാലത്ത് (1991–2000) റുവാണ്ട, സുഡാൻ, മുൻ യുഗോസ്ലാവ്യ അടക്കം സംഘർഷ മേഖലകൾ സന്ദർശിച്ച് അഭയാർഥി പ്രതിസന്ധിക്കു പരിഹാരം തേടി. ഗൾഫ് യുദ്ധാനന്തരം ഇറാഖിൽ നിന്നു പലായനം ചെയ്ത കുർദുകൾക്കായി സഹായ പദ്ധതി നടപ്പിലാക്കി.

1976 ൽ യുഎന്നിലേക്കുള്ള ജപ്പാന്റെ ആദ്യ വനിതാ പ്രതിനിധിയായാണു രാജ്യാന്തര രംഗത്തേക്ക് ഒഗാതയുടെ വരവ്. യുഎന്നിൽ നിന്നു തിരിച്ചെത്തിയ ശേഷം ജപ്പാന്റെ ഇന്റർനാഷനൽ കോ ഓപ്പറേഷൻ ഏജൻസിയുടെ മേധാവിയായിരുന്നു 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com