യുദ്ധവീരന്റെ തലമാറ്റി നായയുടെ ചിത്രം; ട്രംപിന് വിമർശനം

trump-controversy
SHARE

വാഷിങ്ടൻ ∙ ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ വധിച്ച യുഎസ് സൈനിക നടപടിയിൽ പങ്കെടുത്ത നായയെ മെഡൽ അണിയിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്ത കൃത്രിമ ചിത്രത്തിനു വൻവിമർശനം. വിയറ്റ്‌നാം യുദ്ധത്തിലെ സേവനത്തിന് ജെയിംസ് മക്ലൂഹൻ എന്ന സൈനികന് 2017 ൽ ഉന്നത സേനാ മെഡൽ സമ്മാനിക്കുന്ന ചിത്രത്തിലാണ് നായയുടെ തല എഡിറ്റിങ്ങിലൂടെ ചേർത്തത്. യുദ്ധവീരനെ ട്രംപ് അപമാനിച്ചതായി സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നു.

യുഎസ് സൈനികരെ കണ്ട് തുരങ്കത്തിലൂടെ ഓടിയ ബഗ്ദാദിയെ പിന്തുടർന്ന ‘കോനൻ’ എന്ന നായയുടെ ചിത്രമാണ് അമേരിക്കൻ ഹീറോ എന്ന തലക്കെട്ടിൽ ട്രംപ് ട്വീറ്റ് ചെയ്തത്. സുരക്ഷാകാരണങ്ങളാൽ നായയുടെ പേരോ ചിത്രങ്ങളോ പുറത്തുവിടില്ലെന്ന് പെന്റഗൺ ആദ്യം പ്രഖ്യാപിച്ചെങ്കിലും ട്രംപ് ഇതു രണ്ടും പുറത്തുവിട്ടു. ഡെയ്‌ലി വയർ വെബ്സൈറ്റ് പങ്കുവച്ച ചിത്രമായിരുന്നു ഇത്. വിമർശനമുയർന്നതോടെ സുന്ദരമായ പുനരാവിഷ്കാരത്തിന് വെബ്സൈറ്റിനു പ്രസിഡന്റ് നന്ദി പറയുകയും ചെയ്തു. പരുക്കേറ്റ നായയ്ക്ക് അടുത്ത ആഴ്ച വൈറ്റ്‌ഹൗസിൽ സ്വീകരണം നൽകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA