ADVERTISEMENT

ഹോങ്കോങ് ∙ ചൈനയുടെ നിയന്ത്രണത്തിനെതിരെ ഹോങ്കോങ്ങിൽ നടക്കുന്ന സമരം ഇന്നലെ കൂടുതൽ തീവ്രമായി. വിക്ടോറിയ പാർക്കിൽ കൂടിയ പ്രതിഷേധക്കാർക്കു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ചിതറിയോടിയ യുവാക്കൾ അക്രമാസക്തരായി തെരുവിലെ ബാരിക്കേഡുകൾക്കും മെട്രോ സ്റ്റേഷനും  തീവച്ചു. തുടർന്നു

സമരക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടൽ തെരുവുയുദ്ധമായി മാറി. 22 ആഴ്ചയായി നടക്കുന്ന പ്രതിഷേധം ഏറ്റവും കൂടുതൽ അക്രമത്തിലേക്കു തിരിഞ്ഞത് ഇന്നലെയാണ്.

വിക്ടോറിയ പാർക്കിൽ ഒത്തുകൂടുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ഇതു വകവയ്ക്കാതെയാണ് ആയിരങ്ങൾ എത്തിയത്. പൊലീസ് ജലപീരങ്കിയും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു. സമരക്കാർ പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞു. അനേകം പേർ അറസ്റ്റിലായിട്ടുണ്ട്.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com