വാഷിങ്ടൻ ∙ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള 2015 ലെ പാരിസ് ഉടമ്പടിയിൽ നിന്നു പിന്മാറുന്നതു സംബന്ധിച്ചു യുഎസ് ഐക്യരാഷ്ട്ര സംഘടനയ്ക്കു ഔദ്യോഗികമായി കത്തുനൽകി. ഇതനുസരിച്ച് 2020 നവംബർ 4ന് ഉടമ്പടിയിൽ നിന്നു യുഎസ് പുറത്താകും.
മുൻ പ്രസിഡന്റ് ബറാക് ഒബാമ മുൻകൈയെടുത്ത് രൂപംനൽകിയ പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്നു പിന്മാറാനുള്ള തീരുമാനം ട്രംപ് 2017 ജൂൺ ഒന്നിനു പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഇതിനോട് യുഎസിലെ പ്രതിപക്ഷത്തിനു യോജിപ്പ് ഉണ്ടായിരുന്നില്ല. ഇന്ത്യ ഉൾപ്പെടെ 188 രാജ്യങ്ങൾ ഇപ്പോൾ ഉടമ്പടിയിലുണ്ട്.