ADVERTISEMENT

ന്യൂഡൽഹി ∙ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രവചനാതീതമായ ദുരന്തത്തിലേക്കു ലോകം കൂപ്പുകുത്തുമെന്ന മുന്നറിയിപ്പുമായി 11,258 ശാസ്ത്രജ്ഞരാണ് രംഗത്തെത്തി. 153 രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ ഒപ്പിട്ട പ്രബന്ധത്തിലാണ് ഹരിതഗ‍ൃഹവാതക വർധനയ്ക്കു കാരണമായ പ്രവർത്തനങ്ങൾ അടിയന്തരമായി നിയന്ത്രിക്കണമെന്ന മുന്നറിയിപ്പുള്ളത്. ലോകമെങ്ങും അവർ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

ഊർജോപയോഗം, ഉപരിതല താപനില, ജനസംഖ്യ വർധന, കുന്നിടിക്കൽ, വനനശീകരണം, ധ്രുവങ്ങളിലെ മഞ്ഞുരുകൽ, കാർബൺ ബഹിർഗമനം, മൊത്തം ആഭ്യന്തര ഉൽപാദനം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്.

യുഎസിലെ ഓറിഗൻ സ്റ്റേറ്റ് സർവകലാശാലയിലെ പരിസ്ഥിതിശാസ്ത്ര അധ്യാപകരായ വില്യം ജെ.റിപ്പിൾ, ക്രിസ്റ്റഫർ വൂൾഫ് എന്നിവർ നേതൃത്വം നൽകുന്ന സംഘം കഴിഞ്ഞ 40 വർഷത്തെ വിവരങ്ങളാണ് വിലയിരുത്തിയത്. ഇന്ത്യയിൽ നിന്നുള്ള 69 ശാസ്ത്രജ്ഞരും സംഘത്തിലുണ്ട്. 

English summary: Scientists declare climate emergency

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com