യുഎസ് തൊഴിൽവീസ നിരക്ക് കൂട്ടി

Visa
SHARE

വാഷിങ്ടൻ ∙ എച്ച്–1ബി തൊഴിൽവീസയുടെ അപേക്ഷാ ഫീ 10 ഡോളർ വർധിപ്പിച്ചു. ഉയർന്ന യോഗ്യതയുള്ള വിദേശ പ്രഫഷനലുകളുടെ താൽക്കാലിക നിയമനത്തിനാണ് യുഎസ് കമ്പനികൾ എച്ച്–1ബി വീസ സമ്പ്രദായം ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതൽ ഈ വീസയ്ക്ക് അപേക്ഷിക്കുന്നത് ഇന്ത്യക്കാരായ ഐടി പ്രഫഷനലുകളാണ്.

പുതിയ ഇലക്ട്രോണിക് റജിസ്ട്രേഷൻ സംവിധാനത്തിന്റെ ഭാഗമായാണു നിരക്കു വർധിപ്പിച്ചതെന്ന് യുഎസ് അധികൃതർ വ്യക്തമാക്കുന്നു. പ്രതിവർഷം അനുവദിക്കുന്ന എച്ച്–1ബി വീസകളുടെ എണ്ണം ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിരുന്നു. ഈയിനം വീസയ്ക്ക് നിലവിൽ 5000 ഡോളർ ചെലവുവരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA