ADVERTISEMENT

ദുബായ് ∙ ഗൾഫ് രാജ്യങ്ങളിൽ മിക്കയിടത്തും പെയ്ത കനത്തമഴ ജനജീവിതത്തെ ബാധിച്ചു. യുഎഇയിൽ ഇടിമിന്നലോടെ പെയ്ത മഴയിൽ പരക്കെ നാശം. ചില വിമാന സർവീസുകളെയും ബാധിച്ചു. പ്രധാന ഷോപ്പിങ് മാളുകളിലടക്കം വെള്ളം കയറി. വാഹനഗതാഗതം തടസ്സപ്പെട്ടു.

കനത്ത മഴയിൽ ദുബായ് മാളിലെ ചില ഷോപ്പുകൾ വെള്ളത്തിൽ കുതിർന്നു. മുകൾഭാഗത്തു നിന്ന് കുത്തിയൊഴുകിയ വെള്ളം തടയാൻ തൊഴിലാളികൾ രംഗത്തിറങ്ങി. ലോകത്തിലെ പ്രമുഖ വ്യാപാര സമുച്ചയത്തിലെ ചോർച്ച സന്ദർശകർ മൊബൈലിൽ പകർത്തിയത് വ്യാപകമായി പ്രചരിച്ചു.

അബുദാബിയിൽ മരങ്ങൾ കടപുഴകി. ഉച്ചയ്ക്കു തുടങ്ങിയ മഴ വൈകിട്ടുവരെ തുടർന്നു. നിർമാണമേഖലകളിൽ നിന്നു ലോഹ ഷീറ്റുകളും മറ്റും പറന്നുവീണു വാഹനങ്ങൾക്കു കേടുപറ്റി. ക്രെയിനുകൾ നിലം പതിച്ചു. ലൂവ്ര് അബുദാബി മ്യൂസിയത്തിലും വെള്ളം കയറി. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com