ADVERTISEMENT

നാഗസാക്കി ∙ ജപ്പാൻ സന്ദർശിക്കുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്നലെ നാഗസാക്കിയിൽ ദിവ്യബലിക്കെത്തിയത് പരിസ്ഥിതിസൗഹൃദ പുകരഹിത വാഹനത്തിൽ. ടോക്കിയോയിലും കാർബൺരഹിത വാഹനം തന്നെയാവും മാർപാപ്പ യാത്രയ്ക്കുപയോഗിക്കുക.

നാഗസാക്കിയിലെ വൻ സ്റ്റേഡിയത്തിൽ ദിവ്യബലി അർപ്പിച്ച മാർപാപ്പ, ലോക വൻശക്തികൾ ആണവായുധങ്ങളും ശീതയുദ്ധവും ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തു. നാഗസാക്കിയിൽ 1945 ഓഗസ്റ്റിൽ അണുബോംബിട്ടതിനെ തുടർന്നു കൊല്ലപ്പെട്ട പതിനായിരങ്ങൾക്കു മാർപാപ്പ  ആദരാഞ്ജലികൾ അർപ്പിച്ചു. ഉച്ചയ്ക്കുശേഷം ഹിരോഷിമയും സന്ദർശിച്ചു. 

ഇന്നു ടോക്കിയോയിൽ ദിവ്യബലി അർപ്പിക്കുകയും ജപ്പാൻ ചക്രവർത്തി,രാഷ്ട്രീയ നേതാക്കൾ, ഉന്നത  ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തുകയും ചെയ്യും. പരിസ്ഥിതി സംരക്ഷണമാണു മാർപാപ്പയുടെ ജപ്പാൻ സന്ദർശനത്തിന്റെ മുഖ്യപ്രമേയം.

 

English summary: Pope visit Japan

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com