ADVERTISEMENT

സോൾ ∙ ദക്ഷിണകൊറിയയിലെ പ്രമുഖ പോപ്പ് ഗായിക ഗൂ ഹാര (28) വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു. ഓൺലൈൻ മാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ടപ്പോൾ ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നു. ഗൂ ഹാരയുടെ കാമുകൻ റിക്കോർഡ് ചെയ്ത ഇരുവരുടെയും വിഡിയോ ദൃശ്യങ്ങൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇതേത്തുടർന്ന്  യുവാവിനെതിരെ ഗു ഹാര പൊലീസിൽ നൽകിയ പരാതി വിചാരണ ഘട്ടത്തിലാണ്. ജീവിതനൈരാശ്യത്തെക്കുറിച്ച് സൂചിപ്പിക്കുന്ന കത്ത് വീട്ടിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.  സമാനമായ സാഹചര്യത്തിൽ‍ കാരയെന്ന പോപ്പ് സംഘത്തിലെ അംഗവും ഗുഹാരയുടെ കൂട്ടുകാരിയുമായ സുല്ലി ഒരു മാസം മുൻപ് ജീവനൊടുക്കിയിരുന്നു. സൈബർ ലോകത്ത് നിരന്തരം ആക്രമണം നേരിട്ടതിന്റെ നിരാശയിലായിരുന്നു സുല്ലി. കൂട്ടുകാരിയുടെ വേർപാടിൽ‍ കടുത്ത വിഷാദത്തിലായിരുന്നു ഗൂ ഹാര.

ഗൂ ഹാരയുടെ വിഡിയോ പ്രചരിപ്പിക്കപ്പെട്ടതിനെത്തുടർന്ന് ഇത്തരം കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിന് നിവേദനം ലഭിച്ചിരുന്നു. കാര എന്ന പ്രശസ്തമായ പോപ്പ് ബാൻഡിലെ അംഗങ്ങൾ കെ പോപ്പ് സ്റ്റാർ എന്ന പേരിൽ രാജ്യത്ത് പ്രശസ്തരാണ്.

English summary: Korean Pop singer Goo Hara dead

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com