ADVERTISEMENT

വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപ് എന്തിനുള്ള പുറപ്പാടാണ്? യുഎസ് പ്രസിഡന്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണു ചോദ്യമുയർത്തുന്നത്. ഹോളിവുഡ് ആക്‌ഷൻ ഹീറോ സിൽവസ്‌റ്റർ സ്‌റ്റാലന്റെ ‘റോക്കി 3’ സിനിമയിലെ ബോക്സറുടെ ശരീരത്തിൽ തന്റെ തല എഡിറ്റ് ചെയ്തു ചേർത്ത ചിത്രമാണു ട്രംപ് പോസ്റ്റ് ചെയ്തത്. ‘സിക്സ് പായ്ക്ക്’ പടത്തിനു ട്രംപ് അടിക്കുറിപ്പെഴുതാത്തതും ചർച്ചകൾക്കു വഴിവച്ചു.

ഇംപീച്ച്മെന്റ് നീക്കത്തെ നേരിടാൻ തയാറാണെന്നതിന്റെ സൂചനയാണു ചിത്രമെന്നു ഒരു വിഭാഗം കരുതുന്നു.കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ റാലിയിൽ ആരോഗ്യത്തെക്കുറിച്ചു വീമ്പടിച്ചതിന്റെ തുടർച്ചയായാണു ചിത്രമെന്നും വിലയിരുത്തലുണ്ട്. പരിശോധനയ്ക്കു പോയപ്പോൾ ഡോക്ടർമാർ തന്റെ സൗന്ദര്യത്തെ പുകഴ്ത്തിയെന്നാണു ട്രംപ് പറഞ്ഞത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com