ADVERTISEMENT

നസിറിയ ∙ ഇറാഖിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കു നേരെ സുരക്ഷാസേന നടത്തിയ വെടിവയ്പിൽ 22 പേർ കൊല്ലപ്പെട്ടു. 180 പേർക്കു പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. പ്രക്ഷോഭകർ കയ്യടക്കിയ നഗരത്തിലെ 2 പാലങ്ങൾ ഒഴിപ്പിക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.

ദക്ഷിണ ഇറാഖിലും തലസ്ഥാനമായ ബഗ്ദാദിലും 2 മാസമായി സർക്കാർ വിരുദ്ധ പ്രക്ഷോഭം അലയടിക്കുകയാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ രാജിവയ്ക്കണമെന്നാണ് ആവശ്യം.

ഷിയ അനുകൂല സർക്കാരിനു പിന്തുണ നൽകുന്ന ഇറാന്റെ നജാഫിലെ കോൺസുലേറ്റിന് കഴിഞ്ഞദിവസം സമരക്കാർ തീവച്ചിരുന്നു. 2 മാസത്തിനിടെ ഇറാഖിലെ തെരുവിൽ കലാപത്തിൽ 350 ലേറെ പേർ മരിച്ചു. 15,000 പേർക്കു പരുക്കേറ്റു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com