ലണ്ടനിൽ ഭീകരാക്രമണം: പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു
Mail This Article
×
ലണ്ടൻ ∙ പ്രസിദ്ധമായ ലണ്ടൻ ബ്രിജിനു സമീപം ഒട്ടേറെപ്പേരെ കുത്തിപ്പരുക്കേൽപ്പിച്ചയാളെ ബ്രിട്ടിഷ് പൊലീസ് വെടിവച്ചു കൊന്നു. സംഭവം ഭീകരാക്രമണമാണെന്നു സ്ഥിരീകരിച്ചു. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പാലത്തിലെ ഗതാഗതം തടഞ്ഞു. സമീപത്തെ കെട്ടിടങ്ങൾ ഒഴിപ്പിച്ചു. 2017 ൽ ഇവിടെ ഐഎസിന്റെ ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്. അന്ന് 8 പേർ കൊല്ലപ്പെടുകയും 48 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.