ADVERTISEMENT

ദമാസ്‌കസ് ∙ സിറിയയിൽ ഇദ്‌ലിബ് പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സിറിയൻ സൈന്യവും വിമതപോരാളികളും തമ്മിലുള്ള രൂക്ഷ യുദ്ധത്തിൽ ഇരുപക്ഷത്തുമായി 70 പേർ കൊല്ലപ്പെട്ടു. റഷ്യയുടെ മധ്യസ്ഥതയിൽ ഓഗസ്റ്റിൽ നിലവിൽ മാസങ്ങളായി തുടരുന്ന വെടിനിർത്തൽ ലംഘിച്ചാണ് ഏറ്റുമുട്ടൽ. 30 ലക്ഷത്തോളം ജനസംഖ്യയുള്ള പ്രവിശ്യയുടെ നിയന്ത്രണം അൽഖായിദ ബന്ധമുണ്ടായിരുന്ന സംഘടനയ്ക്കാണ്.

ഈ മേഖല കൂടി തിരിച്ചുപിടിക്കുമെന്നു പ്രസിഡന്റ് ബഷാർ അൽ അസദ് പ്രഖ്യാപിച്ചിരുന്നു. രണ്ടു ദിവസമായി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ 36 പേർ സിറിയൻ സൈനികരാണെന്നാണ് യുദ്ധനിരീക്ഷരായ സിറിയൻ ഒബ്‌സർവേറ്ററി റിപ്പോർട്ട് ചെയ്തത്. കരയുദ്ധത്തിൽ തിരിച്ചടി നേരിട്ടതോടെ സിറിയൻ സൈന്യം കനത്ത വ്യോമാക്രമണം ആരംഭിച്ചതായാണു സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com