ADVERTISEMENT

വാഷിങ്ടൻ ∙ ജനപ്രതിനിധിസഭ ജുഡീഷ്യറി കമ്മിറ്റി നാളെ നടത്തുന്ന ഇംപീച്ച്മെന്റ് മൊഴിയെടുപ്പിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വരുന്നുണ്ടോയെന്ന് അറിയിക്കാൻ കമ്മിറ്റി ആവശ്യപ്പെട്ടപ്പോഴാണ് അഭിഭാഷകനെപ്പോലും അയയ്ക്കുന്നില്ലെന്നു ട്രംപിന്റെ മറുപടി. നിഷ്പക്ഷതയില്ലാതെയും അടിസ്ഥാന നടപടിക്രമങ്ങൾ പാലിക്കാതെയുമാണു കമ്മിറ്റി മുന്നോട്ടുപോകുന്നതെന്നു ചൂണ്ടിക്കാട്ടിയാണു വിട്ടുനിൽക്കുന്നത്.

ട്രംപ് നാറ്റോ സമ്മേളനത്തിനായി ലണ്ടനിലായിരിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ജുഡീഷ്യറി കമ്മിറ്റി മൊഴിയെടുപ്പിനു സമയം നിശ്ചയിച്ചതിനെയും വിമർശിച്ചു. അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ സാധ്യതയുള്ള ജോ ബൈഡനെതിരെ യുക്രെയ്നിൽ അഴിമതിക്കേസും അന്വേഷണവും കൊണ്ടുവരാൻ ആ രാജ്യത്തെ പ്രസിഡന്റിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണമാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടിക്കു കാരണമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com