ADVERTISEMENT

അബുദാബി ∙ ദീർഘദൂര യാത്ര നടത്തുന്നവർക്കു നൽകുന്ന ട്രാൻസിറ്റ് വീസകൾ പുതുക്കാനോ സമയ പരിധി ദീർഘിപ്പിക്കാനോ യുഎഇയിൽ അനുവാദമില്ലെന്ന് അധികൃതർ.  48 മണിക്കൂർ കാലാവധിയിൽ നൽകുന്ന ട്രാൻസിറ്റ് വീസകൾ സൗജന്യമാണ്. 96 മണിക്കൂർ കാലാവധിയുള്ള വീസയ്ക്ക് 50 ദിർഹം (ഏകദേശം 970 രൂപ) നൽകണം. നിശ്ചിത സമയം വരെ യുഎഇയിൽ സഞ്ചരിക്കാനാകും. കാലാവധി തീരും മുൻപ് ട്രാൻസിറ്റ് വീസക്കാർ രാജ്യം വിടണമെന്നും അധികൃതർ അഭ്യർഥിച്ചു. താമസ കുടിയേറ്റ വകുപ്പിന്റെ ഇ-ചാനലുകൾ വഴിയാണ് വീസയ്ക്ക് അപേക്ഷിക്കേണ്ടത്.

English Summary: Cannot extend transit visa says UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com