ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള പ്രചാരണവുമായി മുന്നോട്ടുപോകാൻ പണമില്ലാതെ ഇന്ത്യൻ വംശജയായ ഡെമോക്രാറ്റ് നേതാവ് കമല ഹാരിസ് പിന്മാറി. കാര്യമായ ചലനമുണ്ടാകാൻ കഴിയാതിരുന്നതും പിന്തുണ കുറഞ്ഞതും കൂടി കണക്കിലെടുത്താണു പിന്മാറ്റമെന്നു കരുതുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ ബോബി ജിൻഡാൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി മത്സരത്തിൽ നിന്ന് ഇതുപോലെ പിന്മാറിയിരുന്നു.

ഇന്ത്യക്കാരിയായ അമ്മയുടെയും ജമൈക്കൻ സ്വദേശിയായ അച്ഛന്റെയും മകളായ കമല പിന്മാറുന്നതോടെ ശേഷിക്കുന്ന പ്രമുഖ ഡെമോക്രാറ്റ് മത്സരാർഥികളെല്ലാം വെള്ളക്കാരാണ്. ഇതുവരെ ഒപ്പം നിന്ന അനുയായികൾക്കു നന്ദി പറഞ്ഞു കൊണ്ടുള്ള വിഡിയോ സന്ദേശത്തിൽ, വൻതുക ചെലവഴിക്കാൻ താൻ ശതകോടീശ്വരിയല്ലെന്നു കമല സൂചിപ്പിച്ചു. 

English Summary: Kamala Harris not to contest for US president post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com