ADVERTISEMENT

വാഷിങ്ടൻ ∙ അടുത്ത വർഷത്തെ തിരഞ്ഞെടുപ്പു ജയിച്ചു വീണ്ടും പ്രസിഡന്റാകാൻ ഡോണൾഡ് ട്രംപ് അധികാരം ദുരുപയോഗം ചെയ്തെന്നു ജനപ്രതിനിധി സഭയിലെ ഇന്റലിജൻസ് കമ്മിറ്റിയുടെ റിപ്പോർട്ട്.

വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി ട്രംപ് ദേശീയ താൽപര്യങ്ങൾ ബലികഴിച്ചെന്നും ഇംപീച്ച് ചെയ്യാൻ ആവശ്യത്തിലേറെ തെളിവുകളുണ്ടെന്നും  വ്യക്തമാക്കുന്നതാണു റിപ്പോർട്ട്. നിയമവിദഗ്ധരുമായി ചർച്ച ചെയ്യുന്നതുൾപ്പെടെ അടുത്ത നടപടിക്രമങ്ങൾ സഭയുടെ ജുഡീഷ്യറി കമ്മിറ്റി തീരുമാനിക്കും. 

യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മത്സരിക്കുന്ന ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ അന്വേഷണം നടത്തുന്നതിന് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിക്കു മേൽ സമ്മർദം ചെലുത്തിയെന്നാണു ട്രംപിനെതിരെയുളള ആരോപണം. 

യുക്രെയ്ന് പ്രതിരോധ സഹായമായ 39 കോടി ഡോളർ നൽകാതെ തടഞ്ഞുവച്ചു ട്രംപ് വിലപേശുന്നതിന്റെ ടെലിഫോൺ സംഭാഷണം പുറത്തുവന്നതാണ് ഇംപീച്ച്മെന്റ് വരെ എത്തിയിരിക്കുന്നത്.

English Summary: Donald Trump attempt to become president again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com