ADVERTISEMENT

റിയാദ് ∙ വിദേശികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെ തുടർന്ന് തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കാനായി സ്വദേശിവൽക്കരണ അനുപാതം പുനഃക്രമീകരിക്കാൻ സൗദി ആലോചിക്കുന്നു. വിദേശികൾ കൂട്ടത്തോടെ തിരിച്ചു പോകുന്ന മേഖലകളിലും വിദഗ്ധരായ സ്വദേശികളില്ലാത്ത മേഖലകളിലും സൗദിവൽക്കരണത്തിന്റെ വേഗം കുറയ്ക്കാനാണു നീക്കം. ഈ രംഗങ്ങളിൽ സ്വദേശികളെ നിയമിക്കുന്നതിനുള്ള അനുപാതം കുറയ്ക്കുന്നതിനു സംബന്ധിച്ചു പഠനം നടത്തിയ ശേഷമാകും അന്തിമ തീരുമാനം.

ക്ലീനിങ്, പ്ലമിങ്, ബാർബർ, കശാപ്പ്,  ഇലക്ട്രീഷ്യൻ, പെയിന്റിങ്, മെക്കാനിക്ക്, കാർ റിപ്പയറിങ്, കൃഷി, എയർ കണ്ടീഷനർ റിപ്പയറിങ്, വെൽഡിങ്, ഹെവി എക്യുപ്‌മെന്റ്, ലോറി ഡ്രൈവിങ്, കെട്ടിട നിർമാണം, റോഡ് പണി, കാർഗോ, വസ്ത്രം അലക്കൽ, ഇസ്തിരിയിടൽ, കാർ കഴുകൽ, മലിനജല നിർമാർജനം, ടെയ്‌ലറിങ്-എംബ്രോയിഡറി, പാദരക്ഷ വിൽപന എന്നീ ജോലികൾക്കാണ് സൗദി സ്വദേശികളെ കിട്ടാനില്ലാത്തത്. ഈ രംഗങ്ങളിൽ സ്വദേശികളെ പര‌ിശീലിപ്പിച്ചെടുക്കും വരെ സൗദിവൽകരണത്തിൽ ഇളവു കൊടുക്കാനാണ് ആലോചന.

English Summary: Saudi Arabia to slow down nationalization

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com