ADVERTISEMENT

വത്തിക്കാൻ ∙ ഫിലിപ്പീൻസിലെ മനില ആർച്ച് ബിഷപ്പായ കർദിനാൾ ലൂയി അന്റോണിയോ ടാഗ്ലെയെ (62) ജനതകളുടെ സുവിശേഷീകരണത്തിനുള്ള തിരുസംഘത്തിന്റെ തലവനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.  സഭയിലെ സുപ്രധാന പദവികളിലൊന്നാണിത്. 

ആഫ്രിക്കയും ഏഷ്യയും അടക്കമുള്ള മേഖലകളാണ് ഈ തിരുസംഘത്തിന്റെ കീഴിൽ വരിക. ആകെയുള്ള 4000 രൂപതകളിൽ മൂന്നിലൊന്നും വികസ്വരരാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ മേഖലയിലാണ്.

മാർ ഇവാനിയോസിന്റെ അറുപതാം ഓർമപ്പെരുനാളിനോടനുബന്ധിച്ചു നടത്തിയ പരിപാടികളിൽ പങ്കെടുക്കാൻ കർദിനാൾ താഗ്ലെ 2013ൽ തിരുവനന്തപുരത്തു ‌‌വന്നിരുന്നു. കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടത്തിയ സമൂഹബലിയിൽ പങ്കെടുത്ത അദ്ദേഹം അന്നു വചനസന്ദേശവും നൽകി.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com