ADVERTISEMENT

ഫ്ലോറിഡ (യുഎസ്) ∙ ലോകപ്രശസ്ത ജർമൻ സുവിശേഷകനും മിഷനറിയുമായ റവ. റയ്നാർഡ് ബോങ്കെ (79) അന്തരിച്ചു.‘ആഫ്രിക്കയുടെ ബില്ലി ഗ്രഹാം’ എന്നറിയപ്പെടുന്ന റവ. ബോങ്കെ, 1967 മുതൽ 2017 വരെ ആയിരക്കണക്കിനു വേദികളിൽ സുവിശേഷ പ്രസംഗം നടത്തി. 2000 ൽ നൈജീരിയയിൽ അദ്ദേഹത്തിന്റെ യോഗത്തിൽ 16 ലക്ഷം പേർ പങ്കെടുത്തു. 

ജർമനിയിലെ കോനിങ്സ്ബർഗിൽ പാസ്റ്ററുടെ മകനായി 1940 ലാണ് ജനനം. ചെറുപ്പം മുതൽ ആഫ്രിക്കയിൽ മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 1974 ൽ ‘ക്രൈസ്റ്റ് ഫോർ ഓൾ നേഷൻസ്’ സ്ഥാപിച്ചു. 40 പുസ്തകങ്ങളുടെ രചയിതാവാണ്. ബോങ്കെ ആഫ്രിക്കയിൽ പ്രവർത്തിച്ചപ്പോഴും കുടുംബം യുഎസിലെ ഫ്ലോറിഡയിലായിരുന്നു. ആനി ബോങ്കെ ആണ് ഭാര്യ. 3 മക്കൾ.  ബോങ്കെയുടെ മരണം നൈജീരിയയ്ക്കും ആഫ്രിക്കയ്ക്കും നഷ്ടമാണെന്നു നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com