ADVERTISEMENT

വെല്ലിങ്ടൺ ∙ ന്യൂസിലൻഡിലെ വൈറ്റ് ഐലൻഡിൽ അഗ്നിപർവതം ഓർക്കാപ്പുറത്തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 5 മരണം.18 പേർക്കു പരുക്ക്.ദ്വീപിൽ ടൂറിസ്റ്റുകൾ എത്തിയപ്പോഴാണ് അഗ്നിപർവതം പെട്ടെന്നു പൊട്ടിത്തെറിച്ചത്. പുകയും ലാവയും പാറകളും 3.6 കിലോമീറ്റർ ഉയരത്തിൽ ചിതറിത്തെറിച്ചു.

കൊല്ലപ്പെട്ടവരുടെയും പൊള്ളലേറ്റവരുടെയും കൃത്യ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഓസ്ട്രേലിയയിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടതെന്നു കരുതുന്നു. തുടർസ്ഫോടനങ്ങൾക്കു സാധ്യതയുണ്ടെന്നും ദ്വീപിൽ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകളെ ഒഴിപ്പിക്കാൻ ശ്രമം നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. പ്രതിവർഷം 10,000 ടൂറിസ്റ്റുകൾ വൈറ്റ് ഐലൻഡിലെ അഗ്നിപർവതം കാണാനെത്താറുണ്ട്. ഒടുവിൽ പൊട്ടിത്തെറിച്ചത് 2016 ലാണ് 

English summary: Volcano in New Zealand

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com