ADVERTISEMENT

കാൻബറ ∙ ജനഹിത പരിശോധനയിൽ, പാപുവ ന്യൂഗിനിയിൽ നിന്നു സ്വാതന്ത്ര്യം നേടാൻ വോട്ട് ചെയ്ത ബോഗെയ്ൻവിൽ ലോകത്തെ ഏറ്റവും പുതിയ രാഷ്ട്രമാകും. മൂന്നു ലക്ഷത്തോളം ജനസംഖ്യയുള്ള ഈ ദ്വീപസമൂഹത്തിലെ രണ്ടു ലക്ഷം പേർ വോട്ടവകാശമുള്ളവരാണ്. ഇവരിൽ ഭൂരിഭാഗവും സ്വാതന്ത്ര്യത്തെ പിന്തുണച്ചു വോട്ട് ചെയ്തു.

ഇനി ബോഗെയ്ൻവിലിലെയും പാപുവ ന്യൂഗിനിയിലെയും നേതാക്കൾ അനുരഞ്ജന ചർച്ചകൾ നടത്തുകയും പാപുവ ന്യൂഗിനി പാർലമെന്റ് അംഗീകരിക്കുകയും കൂടി ചെയ്താൽ ബോഗെയ്ൻവിലിന് സ്വതന്ത്ര രാജ്യമായി മാറാം. ബോഗെയ്ൻവിലിലെ പംഗുണയിലുള്ള ചെമ്പ് ഖനിയുടെ വരുമാനത്തെ ചൊല്ലി 1980 കളുടെ അവസാനം തുടങ്ങിയ ആഭ്യന്തര കലഹമാണ് ജനഹിത പരിശോധനയിലെത്തിച്ചത്. 

English summary: Bougainville Island will be new country

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com