ADVERTISEMENT

ടെഹ്റാൻ ∙ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ കബറടക്ക ചടങ്ങിനിടെ തിക്കിലും തിരക്കിലും 40 മരണം. 213 പേർക്കു പരുക്കേറ്റു. സുലൈമാനിയുടെ ജന്മനാടായ തെക്കുകിഴക്കൻ ഇറാനിലെ കെർമനിൽ കബറടക്ക ചടങ്ങുകളിൽ പങ്കെടുക്കാൻ പതിനായിരങ്ങൾ എത്തിയതോടെയാണ് അപകടമുണ്ടായത്. 

‘നാം ഉറപ്പായും പ്രതികാരം ചെയ്യും’– കെർമനിലെ ചടങ്ങിൽ ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്‌സ് മേധാവി ഹുസൈൻ സലാമി പ്രഖ്യാപിച്ചു. ‘അമേരിക്കയ്ക്കു മരണം’ എന്ന ആരവം ഉയർത്തിയാണു ജനക്കൂട്ടം ഇതിനോടു പ്രതികരിച്ചത്. 

കഴിഞ്ഞദിവസം ടെഹ്റാനിൽ നടന്ന വിലാപയാത്രയിൽ 10 ലക്ഷം പേർ പങ്കെടുത്തെന്നാണു കണക്ക്. അമേരിക്കയ്ക്കു തിരിച്ചടി നൽകാനുള്ള 13 ഇടങ്ങളാണു പരിഗണനയിലുള്ളതെന്നും ഇറാൻ സൈനിക നേതാക്കൾ പറഞ്ഞു.  അതേസമയം, ഇറാഖിൽ നിന്ന് യുഎസ് സൈന്യം പിന്മാറുന്നുവെന്ന റിപ്പോർട്ടുകൾ യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്‌പർ നിഷേധിച്ചു.

English summary: Stampede in Qassem funeral

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com