sections
MORE

സ്ഥാനപതിയുടെ അറസ്റ്റ്: ഇറാനെ ബ്രിട്ടൻ പ്രതിഷേധം അറിയിച്ചു

iran-protest
SHARE

ലണ്ടൻ ∙ യുക്രെയ്ൻ യാത്രാവിമാനം ഇറാൻ വീഴ്ത്തിയതിനു പിന്നാലെ ടെഹ്റാനിൽ ബ്രിട്ടിഷ് അംബാസഡർ റോബ് മക്കയറിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ബ്രിട്ടൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബ്രിട്ടനിലെ ഇറാൻ അംബാസഡർ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്. വിയന്ന കരാറിന്റെ കടുത്ത ലംഘനമാണിതെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വക്താവ് പറഞ്ഞു. ഇതിനിടെ, മൂന്നാം ദിവസമായ ഇന്നലെയും ഇറാനിൽ ജനങ്ങൾ പ്രതിഷേധപ്രകടനങ്ങൾ നടത്തി.

ഇറാൻകാരടക്കം കൊല്ലപ്പെട്ട 176 യാത്രക്കാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ടെഹ്റാനിൽ ആളുകൾ ഒത്തുകൂടിയതിനു പിന്നാലെയാണ് റോബ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ബ്രിട്ടിഷുകാർക്ക് ആദരാഞ്ജലി അർപ്പിച്ച് അവിടെ നിന്നു മടങ്ങുകയായിരുന്നു റോബ്. ഒത്തുകൂടിയവർ പ്രകടനം നടത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. നിയമവിരുദ്ധമായ ഒത്തുകൂടലിൽ പങ്കെടുത്ത അപരിചിതനായ വിദേശിയെന്ന നിലയിലാണ് അറസ്റ്റ് ചെയ്തതെന്നും തിരിച്ചറിഞ്ഞപ്പോൾ വിട്ടയച്ചെന്നും ഇറാൻ പിന്നീട് വിശദീകരിച്ചു.

ഇതിനിടെ, വിമാനം വീഴ്ത്തിയതുമായി ബന്ധപ്പെട്ട വസ്തുതകൾ മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഇറാൻ വക്താവ് അലി റാബീ അവകാശപ്പെട്ടു. ടെഹ്റാനിലെ ആസാദി സ്ക്വയറിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരെ വെടിവയ്പ് നടത്തിയിട്ടില്ലെന്നു പൊലീസ് അവകാശപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA