ADVERTISEMENT

സമാറ ∙ ബഗ്ദാദിനു വടക്ക് യുഎസ് സേനയുടെ ആസ്ഥാനമായുള്ള അൽ ബലാദ് വ്യോമസേനാതാവളത്തിൽ ഇന്നലെ രാത്രി റോക്കറ്റാക്രമണം. 4 ഇറാഖ് വ്യോമസേനാംഗങ്ങൾക്കു പരുക്ക്. സംഘർഷ പശ്ചാത്തലത്തിൽ യുഎസ് സൈനികരിൽ ഭൂരിഭാഗവും നേരത്തേ തന്നെ ഇവിടം വിട്ടിരുന്നു.

ഏകദേശം 15 യുഎസ് സൈനികരും ഒരു വിമാനവും മാത്രമേ ഇവിടെ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ എന്നാണു വിവരം.  ബഗ്ദാദിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള വ്യോമസേനാതാവളത്തിൽ 8 റോക്കറ്റുകളാണു പതിച്ചത്. യുഎസിൽനിന്നു വാങ്ങിയ എഫ് 16 പോർവിമാനങ്ങളാണു പ്രധാനമായും ഇവിടെയുള്ളത്.  

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com