ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയുടെ തലവൻ ജെറമി കോർബിന്റെ പിൻഗാമിയാകാനുള്ള മത്സരത്തിൽ ഇന്ത്യൻ വംശജയായ ലിസ നന്ദി മുന്നോട്ട്. നന്ദിക്കു പുറമേ ജെസ് ഫിലിപ്സ്, എമിലി തോൺബെറി, കിയർ സ്റ്റാമർ, റിബേക്കാ ലോങ് ബെയ്‌ലി എന്നിവരും രണ്ടാം ഘട്ടത്തിലേക്കു കടന്നു. നിഴൽ മന്ത്രി ക്ലൈവ് ലെവിസ് അവസാന നിമിഷം മത്സരത്തിൽ നിന്നു പിൻമാറി.

തുടർച്ചയായ 4 തിരഞ്ഞെടുപ്പുകളിലെ തോൽവിയെത്തുടർന്നു കോർബിൻ സ്ഥാനമൊഴിയാൻ താൽപര്യം പ്രകടിപ്പിച്ചതിനു പിന്നാലെയാണു പുതിയ മേധാവിയെ പാർട്ടി തേടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com