ADVERTISEMENT

തഗായ്തെ ∙ ഫിലിപ്പീൻസിൽ താൽ അഗ്നിപർവതം പൊട്ടിയതിനെത്തുടർന്ന് 13,000 പേരെ ഒഴിപ്പിച്ചു. ചാരവും പുകയും 100 കിലോമീറ്റർ അകലെ തലസ്ഥാന നഗരമായ മനില വരെ എത്തി. മുൻകരുതലായി രാജ്യാന്തര വിമാനത്താവളം അടച്ചു. 500 വിമാന സർവീസുകൾ റദ്ദാക്കി. 

നഗരത്തിലെ പ്രധാന റോഡുകളെല്ലാം ചാരംമൂടി കിടക്കുന്നതിനാൽ ഗതാഗതം സ്തംഭിച്ചു. കടകളും ഭക്ഷണശാലകളും അടച്ചിടേണ്ടിവന്നു. രാജ്യത്ത് അപകടാവസ്ഥയിലുള്ള 12 അഗ്നിപർവതങ്ങളുണ്ട്. ഇതിൽ ഏറ്റവും ചെറുതാണ് താൽ. 

English summary: Volcano erupts in Philippines

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com