ADVERTISEMENT

ബെയ്ജിങ് ∙ ചൈനയിൽ ഭീതി പടർത്തുന്ന നിഗൂഡ കൊറോണ വൈറസ് മനുഷ്യനിൽനിന്നു മനുഷ്യനിലേക്കു പകരുമെന്നു സ്ഥിരീകരിച്ചു. വൈറസ് മൂലമുണ്ടായ ശ്വാസകോശ രോഗം ബാധിച്ചവരെ പരിചരിച്ച 15 ആരോഗ്യപ്രവർത്തകർക്ക് രോഗ‌ബാധയുണ്ടായതോടെയാണിത്. രോഗത്തെക്കുറിച്ചുള്ള ഭീതി ഇതോടെ പതിന്മടങ്ങായി.

പക്ഷിമൃഗാദികളിൽനിന്നു മാത്രമേ പടരൂ എന്നാണു നേരത്തെ കരുതിയിരുന്നത്. ഈയാഴ്ച ചൈനീസ് പുതുവർഷം പ്രമാണിച്ചുള്ള അവധി ദിനങ്ങളിൽ ലക്ഷക്കണക്കിനു പേർ രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യുകയാണെന്നത് വലിയ ആരോഗ്യ പ്രതിസന്ധിയുണ്ടാക്കുകയാണ്.

വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽനിന്നു ചൈനയുടെ മറ്റു ഭാഗങ്ങളിലേക്കും ഇതര രാജ്യങ്ങളിലേക്കും രോഗം പടരുകയാണ്.

∙ രോഗം ഇനിയും പടരുമെന്നു ലോകാരോഗ്യ സംഘടന. രാജ്യാന്തര ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ ആലോചന. ഇന്ന് യോഗം.

∙ ചൈനയ്ക്കു പുറത്ത് തയ്‍വാൻ,  ജപ്പാൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ രോഗം. ഓസ്ട്രേലിയയിൽ ഒരാൾ നിരീക്ഷണത്തിൽ. ചൈന സന്ദർശിച്ചു വന്നവർക്കാണ് ഈ രാജ്യങ്ങളിലെല്ലാം വൈറസ് ബാധയുണ്ടായിട്ടുള്ളത്.

∙ ലോക രാജ്യങ്ങൾ ജാഗ്രതയിൽ. വിമാനത്താവളങ്ങളിൽ ചൈനയിൽനിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നു.

∙ ചൈനയിൽ മരിച്ചവരുടെ എണ്ണം 6. രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനിലാണ് എല്ലാ മരണവും.

∙ ഏഷ്യൻ രാജ്യങ്ങളിൽ ഓഹരിവിപണിക്കു തിരിച്ചടി.

∙ 291 പേർക്കു രോഗം ബാധിച്ചതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷൻ അറിയിപ്പ്. എന്നാൽ, പ്രവിശ്യകളിൽനിന്നുള്ള റിപ്പോർട്ടുകൾ വൈറസ് വൻ തോതിൽ പടർന്നതായി സൂചിപ്പിക്കുന്നു.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com