ADVERTISEMENT

വാഷിങ്ടൻ ∙ ഇസ്രയേൽ – പലസ്തീൻ തർക്കപരിഹാരത്തിനെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച മധ്യപൂർവദേശ സമാധാന പദ്ധതി പലസ്തീൻ തള്ളി. ഗൂഢാലോചനയിലൂടെ പിറന്ന ഇടപാട് നടക്കാൻ പോകുന്നില്ലെന്നു പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് തുറന്നടിച്ചു.

ജറുസലം മുഴുവൻ ഇസ്രയേലിന്റെ തലസ്ഥാനമായി നിർദേശിക്കുന്ന പദ്ധതി, കിഴക്കൻ ജറുസലമിനെ പലസ്തീന്റെ തലസ്ഥാനമാക്കാമെന്നു ശുപാർശ ചെയ്യുന്നു. അവിടെ യുഎസ് എംബസി തുറക്കാമെന്ന് അറിയിച്ചു മഹമൂദ് അബ്ബാസിനു ട്രംപ് കത്തെഴുതുകയും ചെയ്തിരുന്നു. വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ അതേപടി നിലനിർത്തും. സ്വതന്ത്ര പലസ്തീനു സൈന്യം പാടില്ലെന്നും ട്രംപ് നിർദേശിക്കുന്നു.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനൊപ്പം വൈറ്റ് ഹൗസിലാണു ട്രംപ് സമാധാന പദ്ധതി അവതരിപ്പിച്ചത്. ചടങ്ങിൽ ഒമാൻ, യുഎഇ, ബഹ്റൈ‍ൻ സ്ഥാനപതിമാർ പങ്കെടുത്തെങ്കിലും പലസ്തീൻ പ്രതിനിധികളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.

English summary: Palestine rejects Trump's peace plan

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com