ADVERTISEMENT

നയ്റോബി ∙ കെനിയയിൽ ഏറ്റവുമധികം കാലം പ്രസിഡന്റായിരുന്ന ഡാനിയൽ അരാപ് മോയി (95) അന്തരിച്ചു. ജനാധിപത്യം നിലവിലുണ്ടായിരുന്നിട്ടും സ്വേച്ഛാധിപതിയായി ഭരണം നടത്തിയ അദ്ദേഹം ഭരണഘടനാപരമായി അനുവദനീയമായ കാലാവധി കഴിഞ്ഞതിനെ തുടർന്ന് 2002 ൽ ആണ് സ്ഥാനമൊഴിഞ്ഞത്.

ആദ്യ പ്രസിഡന്റ് ജോമോ കെനിയാട്ട 1978 ൽ മരിച്ചതിനെ തുടർന്ന് അന്നു വൈസ് പ്രസിഡന്റായിരുന്ന മോയി സ്ഥാനമേറ്റു. അദ്ദേഹത്തിന്റെ ഭരണകാലത്ത് അഴിമതി മൂലം സമ്പദ്‌വ്യവസ്ഥ താറുമാറാവുകയും പട്ടിണി കൂടുകയും ചെയ്തു. 1982 ൽ അട്ടിമറിക്ക് ശ്രമമുണ്ടായതിനെ തുടർന്നാണ് മോയി സ്വേച്ഛാധിപതിയായത്. ഭരണഘടന ഭേദഗതി ചെയ്ത് ഏകകക്ഷിഭരണം നടപ്പാക്കി. 

1991 വരെ അദ്ദേഹത്തിന്റെ കെനിയ ആഫ്രിക്കൻ‌ നാഷനൽ യൂണിയൻ പാർട്ടി ഭരിച്ചെങ്കിലും രാജ്യാന്തര സമ്മർദത്തെ തുടർന്ന് ബഹുകക്ഷി ജനാധിപത്യം തിരികെ കൊണ്ടുവന്നു. പ്രതിപക്ഷം വിഘടിച്ചുനിന്നതിനാൽ 92 ലും 97 ലും മോയി തന്നെ ജയിച്ചു.

 

English summary: Daniel Arap Moi passes away

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com