ADVERTISEMENT

ബെയ്ജിങ് ∙ മരണസംഖ്യയിൽ സാർസിനെ മറികടന്ന് കൊറോണ വൈറസ്. ശനിയാഴ്ച 89 മരണം കൂടി രേഖപ്പെടുത്തിയതോടെ ചൈനയിൽ ആകെ മരണം 811 ആയി. വൈറസ് ബാധ തുടങ്ങിയശേഷം ഏറ്റവും മരണം റിപ്പോർട്ട് ചെയ്തതും ശനിയാഴ്ചയാണ്. 2003ൽ ചൈനയുൾപ്പെടെ 20ലേറെ രാജ്യങ്ങളിൽ പടർന്നു പിടിച്ച സാർസ് 774 പേരുടെ ജീവനാണെടുത്തത്. അതേ സമയം, പുതിയതായി വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവു വന്നുതുടങ്ങിയത് ആശ്വാസമായി.

ഫെബ്രുവരിയിൽ പുതിയ കേസുകൾ ആദ്യമായി മൂവായിരത്തിനു താഴെ വന്നു. ശനിയാഴ്ച പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത് 2,656 പേർക്കാണ്. ചൈനയിലെ ആകെ രോഗബാധിതരുടെ എണ്ണം 37,198. മറ്റു രാജ്യങ്ങളിൽ രോഗബാധിതരായവർ 302. ചൈനീസ് പുതുവർഷാവധി കഴിഞ്ഞ് ഇന്നു ലക്ഷക്കണക്കിനാളുകൾ തൊഴിലിടങ്ങളിലേക്കു മടങ്ങുമ്പോൾ വലിയ സുരക്ഷാ സന്നാഹങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. 

English summary: Coronavirus death toll increases in China

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com