ADVERTISEMENT

ബെയ്ജിങ് ∙ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ചൈനയിൽ 1016 ആയി. ഇതിനുപുറമേ ഫിലീപ്പീൻസിൽ ഒരാൾ മരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്കെത്തുന്നു. രോഗം പടരുന്നത് കുറയുകയാണെന്നു ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും തുടർച്ചയായ രണ്ടാം ദിവസവും മരണസംഖ്യ 100 നു മുകളിലാണ്.

∙ ഇന്ത്യക്കാരും കുടുങ്ങിയ ജപ്പാനിലെ യോകോഹാമ തീരത്തു പിടിച്ചിട്ടിരിക്കുന്ന ആഡംബര വിനോദക്കപ്പലിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 135 ആയി.

∙ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലെത്തി.

∙ ജനീവയിൽ 400 ഗവേഷകരുടെ ദ്വിദിന സമ്മേളനം ആരംഭിച്ചു. ചികിത്സ മുതൽ വാക്സിൻ കണ്ടെത്തൽ വരെയുള്ള വിഷയങ്ങൾ ചർച്ചയിൽ.

∙ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ വൈറസ് ബാധിച്ച യുവതി രോഗബാധയില്ലാത്ത കുഞ്ഞിനു ജന്മം നൽകി.

യുഎഇയിൽ മലയാളിക്ക് കൊറോണ വൈറസ്

അബുദാബി ∙ യുഎഇയിൽ മലയാളിക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരുമായി അടുത്തുസമ്പർക്കം പുലർത്തിയ ആൾക്കാണു രോഗം പിടിപെട്ടതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. 6 ചൈനക്കാർക്കും ഇന്ത്യ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് ഇതുവരെ യുഎഇയിൽ രോഗം സ്ഥിരീകരിച്ചത്.

കേരളത്തിൽ 3447 പേർ  നിരീക്ഷണത്തിൽ

തിരുവനന്തപുരം ∙ കേരളത്തിൽ കൊറോണ വൈറസ് ബാധ സംശയിച്ച 380 പേരുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 344 എണ്ണത്തിന്റെയും ഫലം നെഗറ്റിവ് ആണെന്നു മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

കൊറോണ ഇനി ‘കൊവിഡ് –19’

ജനീവ ∙ ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസ് ഇനി ‘കൊവിഡ് –19’ (Covid-19) എന്ന പേരിൽ അറിയപ്പെടും. ലോകാരോഗ്യ സംഘടനയാണ് പുതിയ ഔദ്യോഗിക നാമം പ്രഖ്യാപിച്ചത്. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണിത്. കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്സിൻ 18 മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം അറിയിച്ചു.

English summary: Corona death toll in China

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com