പ്രണയസന്ദേശം പരത്താൻ വാലന്റൈന്റെ സ്വന്തം നഗരം

valentine-city-terni
SHARE

റോം ∙ അനുരാഗലോലമായ ഏതെങ്കിലുമൊരു യുഎസ് നഗരത്തോട് ‘ഇഷ്ടം കൂടാൻ’ വാലന്റൈൻ പുണ്യാളന്റെ ജന്മനഗരമായ ടെർണി. മധ്യ ഇറ്റലിയിലുള്ള ഈ നഗരത്തിലെ പുരോഹിതനായിരുന്നെന്നു കരുതപ്പെടുന്ന വാലന്റൈന്റെ ജീവിതസന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് നഗരത്തെ ‘സിസ്റ്റർ സിറ്റി’യാക്കി സ്നേഹം പങ്കുവയ്ക്കാനൊരുങ്ങുന്നത്. 

റോമൻ ചക്രവർത്തി ക്ലോഡിയസ് രണ്ടാമന്റെ ഉത്തരവു ധിക്കരിച്ചു യുവസൈനികരുടെ വിവാഹം നടത്തിക്കൊടുത്തതിന് എഡി 270 ഫെബ്രുവരി 14നു ഫാ. വാലന്റൈൻ വധിക്കപ്പെടുകയായിരുന്നു. രക്തസാക്ഷിത്വം വരിച്ച ഫാ. വൈലന്റൈൻ പിൽക്കാലത്തു വിശുദ്ധനായി. 

3 യൂറോപ്യൻ നഗരങ്ങളുമായി ഇപ്പോൾത്തന്നെ ‘ഇരട്ടനഗര’ ബന്ധം ടെർണിക്കുണ്ട്. 

English Summary - Terni: Italian home of St Valentine seeks US partner city

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA