ADVERTISEMENT

വാഷിങ്ടൻ ∙ ഇറാനെതിരെ യുദ്ധം പ്രഖ്യാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധികാരം പരിമിതപ്പെടുത്തുന്ന പ്രമേയത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം (55–45). യുഎസ് കോൺഗ്രസിന്റെ അനുമതിയോടുകൂടി മാത്രമേ ഇനി ട്രംപിന് ഇറാനെതിരെ സൈനിക നടപടി സാധ്യമാകൂ.

പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയത്തെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഏതാനും അംഗങ്ങൾ കൂടി പിന്തുണച്ചതോടെയാണു സെനറ്റിൽ ട്രംപിനെതിരായ നീക്കം വിജയിച്ചത്.

യുഎസ് താവളത്തിന് നേരെ റോക്കറ്റ് ആക്രമണം

കിർകുക്ക് ∙ ഇറാഖിലെ കിർകുക്ക് നഗരത്തിനു സമീപമുള്ള യുഎസിന്റെ കെ1 സൈനിക താവളത്തിനു നേരെ റോക്കറ്റ് ആക്രമണം. ആളപായമോ നാശനഷ്ടമോ ഇല്ല. 

ആക്രമണത്തിനു പിന്നാലെ യുഎസ് യുദ്ധവിമാനങ്ങൾ കുതിച്ചുയർന്നു. ഇറാൻ ജനറൽ ഖാസിം സുലൈമാനിയെ ഇറാഖിൽ വച്ച് യുഎസ് ഡ്രോൺ ആക്രമണത്തിൽ വധിച്ചതിന്റെ 40–ാം ദിവസമായിരുന്നു ഇന്നലെ. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 

ഇതേ മട്ടിൽ ഡിസംബറിൽ നടന്ന ആക്രമണത്തിൽ യുഎസിന്റെ ഒരു കരാറുകാരൻ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ പിന്തുണയുള്ള ഭീകരരാണ് ഇതിനു പിന്നിലെന്നാരോപിച്ച് യുഎസ് നൽകിയ തിരിച്ചടിയിൽ 24 പേർ കൊല്ലപ്പെട്ടു.

English Summary: US Senate votes to restrain Donald Trump on Iran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com