ADVERTISEMENT

കറാച്ചി ∙ തുറമുഖ നഗരമായ കറാച്ചിയിലെ ജനവാസ മേഖലയിൽ അജ്ഞാത വിഷവാതകം ശ്വസിച്ചു 14 പേർ മരിച്ചു. നിരവധി പേരെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി നാട്ടുകാർക്ക് ശ്വാസം മുട്ടലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ട് കൂട്ടത്തോടെ ആശുപത്രിയിൽ എത്തിയപ്പോഴാണ് അധികൃതർ വിവരമറിഞ്ഞത്. 2 ദിവസത്തിനു ശേഷവും വാതകത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. 

തുറമുഖത്തു സോയാബീൻ ഇറക്കുകയായിരുന്ന കപ്പലിൽ നിന്നാവാം വാതകം ചോർന്നതെന്നു സംശയമുള്ളതായി പൊലീസ് കമ്മിഷണർ ഇഫ്തിഖാർ ഷാൽവാണി പറഞ്ഞു. അതേസമയം, ഈ ആരോപണം സമുദ്ര വകുപ്പ് മന്ത്രി അലി സൈദി നിഷേധിച്ചു. കപ്പൽ ജീവനക്കാർക്ക് ഒരു കുഴപ്പവും സംഭവിച്ചില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. 

English Summary: Toxic gas kills 14 people in Karachi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com