ADVERTISEMENT

സിഡ്നി ∙ ‘എനിക്കൊരു കത്തി തരുമോ, സ്വയം മരിക്കാനാണ്.’ ഉയരക്കുറവിന്റെ പേരിൽ സ്കൂളിൽ പരിഹാസം നേരിട്ട ഓസ്ട്രേലിയയിൽ നിന്നുള്ള 9 വയസ്സുകാരൻ ക്വാഡൻ ബെയ്ൽസ് കണ്ണീരോടെ പറഞ്ഞ വാക്കുകൾക്ക് ലോകത്തിന്റെ സാന്ത്വനസ്പർശം. 

സെലിബ്രിറ്റികളുൾപ്പെടെ പ്രമുഖ വ്യക്തികളും സംഘടനകളും ക്വാഡനു പിന്തുണ പ്രഖ്യാപിച്ചു. പ്രശസ്ത ഹോളിവുഡ് നടൻ ഹുഗ് ജാക്ക്മാൻ ‘ക്വാഡൻ, നീ സ്വയം വിചാരിക്കുന്നതിലും കരുത്തനാണ്, നീ  എന്റെ സുഹൃത്താണ്’ എന്ന് വിഡിയോ സന്ദേശം നൽകി. യുഎസ് ഹാസ്യനടൻ ബ്രാഡ് വില്യംസ്, ക്വാഡനു വേണ്ടി ഒന്നേകാൽ കോടി രൂപ സമാഹരിച്ചു. ഓസ്ട്രേലിയൻ നാഷണൽ റഗ്ബി ലീഗിന്റെ ഓൾ-സ്റ്റാർസ് ടീമിനെ ക്വീൻസ്‌ലാൻഡിൽ നടന്ന മത്സരത്തിലേക്ക് ഇന്നലെ ആനയിച്ചതും ക്വാഡനാണ്.

അമ്മ യറാക്കയുടെ ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്നു പങ്കുവച്ച വിഡിയോയിലായിരുന്നു ക്വാഡൻ തന്റെ വിഷമസ്ഥിതി വിശദീകരിച്ചത്. ഒന്നരക്കോടിയിലധികം പേരാണ് വിഡിയോ കണ്ടത്. അതേസമയം, ക്വാഡന്റെ പ്രായം ഒൻപതല്ല, പതിനെട്ടാണെന്നും ഇൻസ്റ്റഗ്രാമിൽ കൂടുതൽ പ്രശസ്തി നേടാനുള്ള നാടകമാണ് വിഡിയോയെന്നും വിവാദം പ്രചരിക്കുന്നുണ്ട്.

English summary: Quaden Bayles attend Rugby League

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com