ADVERTISEMENT

കലിഫോർണിയ ∙ നിഗൂഢതകൾ ഒളിപ്പിച്ച ജീവിതവും സാഹസികത നിറഞ്ഞ പ്രവർത്തനങ്ങളുമായി ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഇനി ‘മാഡ് മൈക്’ ഇല്ല. സ്വയം നിർമിച്ച റോക്കറ്റിന്റെ വിക്ഷേപണ സമയത്തുണ്ടായ അപകടത്തിൽ മാഡ് മൈക് എന്ന മൈക് ഹ്യൂഗ്സിന് (64) ദാരുണാന്ത്യം. സാഹസിക യാത്രകൾ നടത്തിയും ഭൂമി പരന്നതാണെന്ന വാദത്തിലൂടെയുമായിരുന്നു മൈക് വാർത്തയിൽ ഇടം പിടിച്ചത്.

കലിഫോർണിയയിലെ സ്വകാര്യ സ്ഥലത്തായിരുന്നു മൈക് സ്വയം നിർമിച്ച ആവി എൻജിനിൽ പ്രവർത്തിക്കുന്ന റോക്കറ്റിന്റെ വിക്ഷേപണം ഒരുക്കിയിരുന്നത്. എന്നാൽ വിക്ഷേപണത്തിനു തൊട്ടുപിന്നാലെ റോക്കറ്റ് തകർന്നു വീഴുകയായിരുന്നെന്നും മൈക് സംഭവസ്ഥലത്തു തന്നെ മരിച്ചെന്നുമാണു റിപ്പോർട്ട്. മാഡ് മൈക്കിന്റെ അന്ത്യയാത്ര എന്ന പേരിൽ സമൂഹ മാധ്യമങ്ങളിലും റോക്കറ്റ് തകർന്നുവീഴുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, മരിച്ചത് മാഡ് മൈക്കാണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

English summary: Mad Mike dies 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com