ADVERTISEMENT

കയ്റോ ∙ ഈജിപ്തിലെ ഏറ്റവും അപകടകാരിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഭീകരൻ ഹിഷാം അൽ അഷ്മാവിയെ തൂക്കിക്കൊന്നു. 2014ൽ 22 സൈനിക ഗാർഡുകളുടെ മരണത്തിനിടയാക്കിയ ആക്രമണം, 2013ൽ മുൻ ആഭ്യന്തരമന്ത്രിയുടെ നേർക്കുണ്ടായ വധശ്രമം എന്നിവയ്ക്ക് നേതൃത്വം കൊടുത്തെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്ക് പട്ടാളക്കോടതി വധശിക്ഷ വിധിച്ചിരുന്നു.

2014ൽ ഇസ്‌ലാമിക് സ്റ്റേറ്റിനോടു കൂറു പ്രഖ്യാപിച്ച, സിനായ് ആസ്ഥാനമായുള്ള അൻസർ ബയ്ത് അൽ മഖ്ദിസിന്റെ മേധാവിയായിരുന്നു അഷ്മാവി. ഈജിപ്ത് സുരക്ഷാ സേനയിലെ മുൻ ഓഫിസറായ ഇയാളെ ലിബിയയിൽ നിന്ന് കഴിഞ്ഞ വർഷമാണ് ഈജിപ്തിനു വിട്ടുകിട്ടിയത്. വധശിക്ഷ നടപ്പാക്കുന്നതു സംബന്ധിച്ച് അഷ്മാവിയുടെ കുടുംബത്തെ അറിയിച്ചിട്ടില്ലെന്ന് അഭിഭാഷകൻ ഖാലിദ് എൽ മസ്റി അറിയിച്ചു. 

English summary: Egypt executes terrorist Hisham Ashmawi 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com