ADVERTISEMENT

ക്വാലലംപുർ ∙ മലേഷ്യയിൽ രാഷ്ട്രീയപ്രതിസന്ധിക്കു കളമൊരുക്കി പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് (94) രാജിവച്ചു. പഴയ എതിരാളിയും മുന്നണിയിലെ രണ്ടാമനുമായ അൻവർ ഇബ്രാഹിം (72) പിൻഗാമിയാകുന്നതു തടയാനാണു നാടകീയ രാജി പ്രഖ്യാപനമെന്നു കരുതുന്നു. മഹാതിറിന്റെ കക്ഷി, ഭരണസഖ്യം വിട്ടതിനൊപ്പം അൻവറിന്റെ കക്ഷിയിലെ 11 എംപിമാരും കൂറുമാറി. 

അൻവറിനെ ഒഴിവാക്കി പ്രതിപക്ഷവുമായി ചേർന്നു പുതിയ കൂട്ടുകക്ഷി സർക്കാരുണ്ടാക്കാനാണു നീക്കമെന്നാണു സൂചന. രാജിയുടെ കാരണം മഹാതിർ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞയാഴ്ച പുതിയ സഖ്യം ഉണ്ടാക്കാൻ ചില ഘടകകക്ഷി– പ്രതിപക്ഷ നേതാക്കളുമായി മഹാതിർ കൂടിയാലോചന നടത്തിയിരുന്നു.

English summary: Malaysian Prime Minister Mahathir Mohamad resigns

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com