ADVERTISEMENT

ലൊസാഞ്ചലസ് ∙ ഏതൊരു പുരുഷനും പറയാൻ വെമ്പുന്നതും ഏതൊരു സ്ത്രീയും കേൾക്കാൻ കൊതിക്കുന്നതും താൻ പാട്ടായി പാടിയെന്നു പറഞ്ഞിട്ടുള്ള അമേരിക്കൻ ഇതിഹാസം കെനി റോജേഴ്സ് (81) അരങ്ങൊഴിഞ്ഞു. ലോകസംഗീതത്തിന്റെ 6 നീണ്ട പതിറ്റാണ്ടുകളെ പരുപരുത്ത ശബ്ദത്തിലുള്ള നാടൻപാട്ടുകളിലൂടെ ആഹ്ലാദിപ്പിച്ച ജനപ്രിയ ഗായകൻ കഴിഞ്ഞ ഏതാനും നാളുകളായി വാർധക്യത്തിന്റ അവശതകളിലായിരുന്നു. അന്ത്യം വെള്ളിയാഴ്ച രാത്രി.

1970കളിലും 80കളിലും പോപ്, കൺട്രി ഗാനങ്ങളുടെ ചക്രവർത്തിയായി വാണ റോജേഴ്സിന്റെ 10 കോടിയിലേറെ റിക്കോർഡുകളാണു വിറ്റുപോയിട്ടുള്ളത്. ഗാംബ്ലർ, ലൂസീൽ, കവഡ് ഓഫ് ദ് കൺട്രി തുടങ്ങിയവ സർവകാല ഹിറ്റുകളാണ്. 3 തവണ ഗ്രാമി പുരസ്കാരം നേടിയ അദ്ദേഹം കൺട്രി മ്യൂസിക് ഹാൾ ഓഫ് ഫെയിമിലും ഇടം നേടി. സിക്സ് പാക്ക് ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടെന്നിസ് കളിക്കാരനും ഫൊട്ടോഗ്രഫറും റസ്റ്ററന്റ് ബിസിനസുകാരനും കൂടിയായിരുന്നു. 5 വിവാഹങ്ങളിലായി 5 മക്കൾ.  കോവിഡ് പശ്ചാത്തലത്തിൽ സംസ്കാരച്ചടങ്ങുകളിൽ കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കും. 

English summary: Kenny Rogers passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com