sections
MORE

35 രാജ്യങ്ങൾ സമ്പൂർണ അടച്ചുപൂട്ടലിൽ; കോവിഡ് കൂടുതൽ രാജ്യങ്ങളിലേക്ക്

swiss-covid
SHARE

35 രാജ്യങ്ങളെ സമ്പൂർണ അടച്ചുപൂട്ടലിലേക്കെത്തിച്ച കോവിഡ്, കൂടുതൽ രാജ്യങ്ങളിലേക്കു പടരുന്നു. മൊറീഷ്യസിലും കൊളംബിയയിലും ആദ്യ മരണം. റുമാനിയ, ഗാസ എന്നിവിടങ്ങളിലും ആഫ്രിക്കയിൽ അംഗോള എറിട്രിയ യുഗാണ്ട എന്നിവിടങ്ങളിലും ഇതാദ്യമായി വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു.

∙ രോഗബാധിതരുടെ എണ്ണത്തിൽ യൂറോപ്പ് മുന്നിൽ–1.5 ലക്ഷം. ഇറ്റലിയിൽ മാത്രം അരലക്ഷത്തിലേറെ രോഗികൾ. ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണു യഥാർഥ നിലയെന്ന് റിപ്പോർട്ടുകൾ.

∙ ഇറ്റലിയിലെ നിയന്ത്രണം ഏപ്രിൽ 3 വരെ നീട്ടി. ലോകത്തെ മൊത്തം മരണസംഖ്യയുടെ മൂന്നിലൊന്നും ഇറ്റലിയിലാണ്. ചൈനയിലും ഇറാനിലുമുള്ള ആകെ മരണങ്ങളേക്കാൾ കൂടുതലാണിത്.

∙ ഇറാനിലും രോഗബാധിതർ നിയന്ത്രണാതീതമായി ഉയരുന്നു. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഇറാനെ സഹായിക്കാമെന്ന യുഎസിന്റെ വാഗ്ദാനം വിചിത്രമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി.

∙ ബ്രിട്ടന്റെ അവസ്ഥ വളരെ മോശമെന്നും ഈ നില തുടർന്നാൽ ആഴ്ചകൾക്കുള്ളിൽ ഇറ്റലിയുടെ നിലയിലെത്തുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മുന്നറിയിപ്പ്.

∙ ബ്രിട്ടനിൽ കാര്യങ്ങൾ കൈവിട്ട സാഹചര്യത്തിൽ അവിടേക്കുള്ള അതിർത്തി അടയ്ക്കുമെന്ന് ഫ്രാൻസ്. ജനങ്ങൾ വീടുകളിൽ തന്നെ ഒതുങ്ങുന്നുണ്ടെന്നു നിരീക്ഷിക്കാൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും രംഗത്ത്.

∙ സ്പെയിനിൽ അടിയന്തരാവസ്ഥ 15 ദിവസംകൂടി നീട്ടി. മരണ സംഖ്യയിൽ 32% ൽ ഏറെ വർധന.

∙ യുഎസിൽ കലിഫോർണിയ, ന്യൂയോർക്ക്, ഇലിനോയ്, കനക്ടികട്ട് എന്നിവയ്ക്കു പിന്നാലെ ന്യൂജഴ്സിയിലും ‘സ്റ്റേ അറ്റ് ഹോം’ ഉത്തരവ്. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് നിയന്ത്രണം വന്നേക്കുമെന്നു സൂചന. വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഭാര്യയും പരിശോധന നടത്തി. ഫലം നെഗറ്റീവ്.

∙ ഓസ്ട്രേലിയയിലും കർശന നിയന്ത്രണം. പബ്ബുകളും സിനിമാശാലകളും അടച്ചു.

∙ ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോ 2 ആഴ്ചത്തേക്ക് അടച്ചുപൂട്ടി.

∙ ബൊളീവിയയിലെ ഇടക്കാല സർക്കാർ മേയ് 3നു നടക്കാനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു.

∙ലോകത്താകെ രോഗം ബാധിച്ചവർ          3,19,134 

∙ആകെ മരണം       13,697 

∙നേരിയ തോതിൽ രോഗമുള്ളവർ        1,99,277

∙ഗുരുതരാവസ്ഥയിൽ     10,154 

∙രോഗം ഭേദമായവർ    96,006 

വിവിധ രാജ്യങ്ങളിലെ സ്ഥിതി (ആകെ രോഗികൾ, ബ്രാക്കറ്റിൽ മരണം)

ചൈന 81,054 (3,261) 

ഇറ്റലി 53,578 (4,825) 

സ്പെയിൻ 28,603 (1,756) 

ഇറാൻ 21,638 (1,685) 

യുഎസ് 27,151 (349)

ജർമനി 23,974 (93) 

ദക്ഷിണകൊറിയ 8,897 (104) 

സ്വിറ്റ്സർലൻഡ് 7,230 (85) 

ബ്രിട്ടൻ 5,018 (244)

English summary: COVID 19; Countries lockdown

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA