ADVERTISEMENT

കാര്യങ്ങൾ നാൾക്കുനാൾ മോശമാകുകയാണ്. തെരുവിലൂടെ സർക്കാരിന്റെ അനൗൺസ്മെന്റ് വാഹനം നീങ്ങുന്നു. ആരും വീടുകളിൽ നിന്നു പുറത്തിറങ്ങരുതെന്നാണു നിർദേശം. ജോലിക്കു പോകാനും ഭക്ഷണവും മരുന്നും വാങ്ങാനും മാത്രമേ തെരുവിലൂടെ പോകാവൂ.

എവിടെപ്പോകുകയാണെന്നു രേഖപ്പെടുത്തുന്ന കടലാസ് കയ്യിലുണ്ടാകണം. നിയമലംഘകർക്കു കടുത്ത ശിക്ഷയാണ്. കഴിഞ്ഞ ദിവസം മിലാനു സമീപം 2 പെൺകുട്ടികൾ കുതിരപ്പുറത്തു യാത്ര ചെയ്തു. കുതിരകളുടെ നീക്കം വിലക്കിയിട്ടില്ലല്ലോയെന്നാണ് അവരുടെ വാദം. രണ്ടിനും ശിക്ഷ കിട്ടി. മാർച്ച് 9 മുതലാണു തെരുവുകൾ നിശ്ചലമായത്. സ്കൂളുകളും മ്യൂസിയങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമെല്ലാം അടഞ്ഞു കിടക്കുകയാണ്.

ലൊംബാർദിയയിലാണു സ്ഥിതി രൂക്ഷം. മിലാനു ചുറ്റുമുള്ള പ്രദേശമാണിത്. ആശുപത്രികളിൽ നിന്നുതിരിയാൻ ഇടമില്ല. ഐസിയുകളെല്ലാം നിറഞ്ഞു. മാസ്ക് പോലും കിട്ടാനില്ലാത്ത അവസ്ഥ. പത്രങ്ങളിൽ സാധാരണ ഒരു പേജ് വരെയാണു മരിച്ചവരുടെ ചിത്രങ്ങളും വാർത്തകൾ കൊടുത്തിരുന്നത്. ഇപ്പോൾ 10 ചരമപേജുകളാണു മിക്ക പത്രങ്ങൾക്കും.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇറ്റലിയിലെ ജനങ്ങൾ വീടുകളുടെ ബാൽക്കണിയിലും ജനലരികിലുമെത്തി തങ്ങളുടെ സംഗീതോപകരണങ്ങൾ വായിച്ചു. നാടൻപാട്ടുകളും ദേശീയഗാനവും ആലപിച്ചു. പ്രതിസന്ധികൾക്കു നടുവിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ഐക്യദാർഢ്യമായിരുന്നു അത്. ഇറ്റലിയിൽ ഒട്ടേറെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ചികിത്സയ്ക്കിടെ രോഗം പിടിപെട്ടിട്ടുണ്ട്.

English summary: COVID19; Severe condition in Italy

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com