ADVERTISEMENT

പാരിസ് ∙ ആസ്റ്റെറിക്സ് കോമിക് ബുക്ക് കഥാപാത്രങ്ങൾക്കൊപ്പം പേരെടുത്ത ഫ്രഞ്ച് ഇലസ്ട്രേറ്റർ ആൽബേ ഉദർസോ (92) അന്തരിച്ചു.  ഉദർസോയും എഴുത്തുകാരൻ റെനെ ഗൊസിനിയും ചേർന്ന് 1959 ലാണ് ആസ്റ്റെറിക്സ് കോമിക് പരമ്പര ആരംഭിച്ചത്. പിലൊറ്റ് കോമിക് മാഗസിനു വേണ്ടിയായിരുന്നു പുതിയ ഫ്രഞ്ച് ഹീറോ.

റോമൻ അധിനിവേശത്തിലുള്ള പുരാതന ഗോളിലെ ആസ്റ്റെറിക്സ് എന്ന പോരാളിയും കൂട്ടുകാരൻ ഒബിലിക്സും നായ ഇദെഫിക്സും (ഇംഗ്ലിഷ് പതിപ്പിൽ ഡോഗ്‌മാറ്റിക്സ്) ചേർന്നു നടത്തുന്ന സാഹസിക യാത്രകളാണു പ്രമേയം. 1977 ൽ ഗൊസിനി മരിച്ചതിനു ശേഷവും ഉദർസോ ഒറ്റയ്ക്ക് കഥയെഴുതി ചിത്രം വരച്ച് പരമ്പര തുടർന്നു. 

ലോകമെമ്പാടും കുട്ടികളെയും മുതിർന്നവരെയും വായനയിലേക്ക് കൂടുതൽ അടുപ്പിച്ച ജനപ്രിയ കോമിക് ബുക്കായി ആസ്റ്റെറിക്സ് മാറി. ആൻതിയ ബെല്ലിന്റെതായിരുന്നു ഇംഗ്ലിഷ് പരിഭാഷ. 37 കോടി പുസ്തകങ്ങൾ വിറ്റുപോയി. 11 സിനിമകളുണ്ടായി. ആസ്റ്റെറിക്സ് തീം പാർക്കുമുണ്ട്.   

English summary: Albert Uderzo passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com